സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജനചേതന യാത്രയ്ക്ക് ഇന്ന് സുൽത്താൻ ബത്തേരി കുപ്പാടിയിൽ തുടക്കമാകും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാൻ ശാസ്ത്ര വിചാരം പുലർത്താൻ എന്ന മുദ്രവാക്യമുയർത്തിയാണ് യാത്ര.
രാവിലെ 9 മണിക്ക് കുപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സത്താർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ.കെ.ജോർജ് ജാഥാക്യാപ്റ്റനായുള്ള യാത്രയിൽ ടി.എം.നളരാജൻ, സന്തോഷ്, കെ.റഷീദ് എന്നിവർ അംഗങ്ങളാണ്. എ.കെ.സ്റ്റീഫനാണ് മാനേജർ.
രാവിലെ 10.30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ യാത്രയ്ക്ക് സ്വീകരണം നൽകും. ഉച്ചയ്ക്ക് 12.30ന് ഓടപ്പള്ളം, 2-ന് നായ്ക്കട്ടി, 3.30ന് കണ്ണങ്കോട്, വൈകിട്ട് 5-ന് മൂലങ്കാവ് സമാപനം. സമാപന സമ്മേളനം നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്യും. ഒ.കെ.ജോണി മുഖ്യപ്രഭാഷണം നടത്തും.