sasi
ജില്ലാ പ്രസിഡന്റ് ശശി താഴത്തുവയൽ

സുൽത്താൻ ബത്തേരി : ലഹരിക്കെതിരെ മാജിക് എന്ന കല കൊണ്ട് പ്രതിരോധിക്കാൻ മലയാളി മജിഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. ഇതിനായി മാജിക്കിലൂടെയുള്ള ബോധവത്ക്കരണ പരിപാടികൾ അവതരിപ്പിക്കും. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ശശി താഴത്തുവയൽ മാജിക് അവതരണത്തിലൂടെ ഉദ്ഘാടനം ചെയ്തു. എൻ.കെ.എസ് ചെങ്ങോട്ട്കാവ് അദ്ധ്യക്ഷത വഹിച്ചു. നയനൻ കൽപ്പറ്റ, ജോൺ താഴത്തുവയൽ, നവാസ് അമ്പലവയൽ എന്നിവർ പ്രസംഗിച്ചു. ജയൻ കുപ്പാടി സ്വാഗതവും സുനിൽ കലാക്ഷേത്ര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ശശി താഴത്തുവയൽ (പ്രസിഡന്റ്), എൻ.കെ.എസ് ചെങ്ങോട്ടുകാവ്, നയനൻ കൽപ്പറ്റ (വൈസ് പ്രസിഡന്റുമാർ), ജയൻ കുപ്പാടി (സെക്രട്ടറി), നവാസ് അമ്പലവയൽ,ജോൺ താഴത്തുവയൽ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ കലാക്ഷേത്ര (ട്രഷറർ).