പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ഉപഗ്രഹ സർവേയിൽ പരിസ്ഥിതി ലോല പരിധിയിൽ ഉൾപ്പെട്ട വാർഡുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമസഭ സംഘടിപ്പിച്ചു. പാറക്കടവ് അക്ഷര ഗ്രന്ഥശാലയിൽ നടത്തിയ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു.

വനംവകുപ്പിന്റെ കള്ളക്കളി: കോൺഗ്രസ്

പുൽപ്പള്ളി: പുൽപ്പള്ളി മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചതിൽ വനംവകുപ്പിന്റെ കള്ളക്കളി ഉള്ളതായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.ഡി സജി പറഞ്ഞു. ജനവാസമേഖല വനമാണെന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സീറോ പോയിന്റിൽ ബഫർസോൺ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. ഫീൽഡ് സർവേനടത്തി പരാതികൾ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനം വകുപ്പ് ഓഫീസ് മാർച്ച് 23ന്

പുൽപ്പള്ളി: പരിസ്ഥിതി ലോല വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഐ മീനങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 23 ന് പുൽപ്പള്ളി , മുള്ളൻകൊല്ലി , പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലെ വനം വകുപ്പ് ഓഫീസുകളിലേയ്ക്ക് മാർച്ച് നടത്തുമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി സജി അറിയിച്ചു.