കൽപ്പറ്റ:പ്രശസ്ത അഭിഭാഷകനും സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ വി.പ്രതാപചന്ദ്രന്റെ നിര്യാണത്തിൽ എസ്.ജെ.എഫ് .കെ ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുൽ അസീസ്, സെബാസ്റ്റ്യൻ ജോസഫ്, പ്രദീപ് മാനന്തവാടി, പി.രാജ ഗോപാൽ എന്നിവർ പ്രസംഗിച്ചു.