icb
കരടി ഭീഷണിയെ തുടർന്ന് ചേർന്ന നാട്ടുകാരുടെ യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു

പുൽപ്പള്ളി:പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളുടെ അതിർത്തിയിലുൾപ്പെട്ട 56, ചീയമ്പം 73, പ്രദേശങ്ങൾ കരടി ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ തോട്ടങ്ങളിൽ പകൽ സമയത്ത് കരടിയെ കണ്ടെത്തിയിരുന്നു.
കാർഷിക വിളകൾ വിളവെടുക്കുന്ന സമയത്ത് വന്യജീവികൾ തോട്ടങ്ങളിൽ ഇറങ്ങുന്നത് ആളുകളെ ഭീതിയിലാക്കുകയാണ്. പണിക്കും മറ്റും തോട്ടത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കരടിശല്യത്തിൽ നിന്ന് പ്രദേശവാസികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പങ്കെടുത്തു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനപാലകർ ഉറപ്പ് നൽകി. ഇതിനായി പ്രത്യേക ദൗത്യസേനയെ ഇറക്കും. ജനപ്രതിനിധികളടക്കം യോഗത്തിൽ പങ്കെടുത്തു.