 
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റെയുംനേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച റവന്യൂ റിക്കവറി അദാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി. വൈത്തിരി താലൂക്കിലെ അദാലത്താണ് സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ചത്. താലൂക്കിലെ വിവിധ ബാങ്കുകളിൽ വായ്പാ കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ നേരിടുന്നകേസുകളിലാണ് അദാലത്ത് നടന്നത്. 2022 ജൂൺ വരെയുള്ള 1352 റവന്യു റിക്കവറിനോട്ടീസുകൾ അദാലത്തിൽ പരിഗണിച്ചു. ഇതിൽ 114കേസുകളിൽ പരിഹാരമായി. രണ്ടു ദിവസങ്ങളായി നടന്ന അദാലത്തിൽ 420പേരാണ് പങ്കെടുത്തു.
കുടിശ്ശികയിനത്തിൽ 62.86 ലക്ഷം രൂപ ബാങ്കുകൾക്ക് ലഭ്യമായി. ആസൂത്രണ ഭവനിൽ നടന്ന അദാലത്തിൽ കാനറ, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്,കേരള ഗ്രാമീൺ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങി ജില്ലയിലെ മുഴുവൻദേശസാൽകൃത ബാങ്കുകളും പങ്കെടുത്തു.