കൽപ്പറ്റ : നാല് ഗഡു കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ.സുധാകരൻ, പി.സുജിത്ത് കുമാർ, കെ.രേണുകുമാർ, എ.സി.രാധിക, എം.കെ.രാധാകൃഷ്ണൻ , എം.മധു, പി.കെ.പ്രമോദ്, ബാബുരാജ് വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ ടി.ഡി.സുനിൽ മോൻ സ്വാഗതവും ജില്ലാ ട്രഷറർ ആർ.ശ്രീനു നന്ദിയും പറഞ്ഞു.