സുൽത്താൻ ബത്തേരി: ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റെയും നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്കിൽ റവന്യു റിക്കവറി അദാലത്ത് സംഘടിപ്പിച്ചു. താലൂക്കിലെ വിവിധ ബാങ്കുകളിൽ വായ്പാ കുടിശികയായി റവന്യു റിക്കവറി നടപടികൾ നേരിടുന്ന കേസുകളിലാണ് അദാലത്ത് നടന്നത്. ഇതിൽ 170 കേസുകളിൽ പരിഹാരമായി. രണ്ടു ദിവസങ്ങളായി നടന്ന അദാലത്തിൽ 508 പേർ പങ്കെടുത്തു. കുടിശികയിനത്തിൽ ഒരു കോടി 56 ലക്ഷം രൂപ ബാങ്കുകൾക്ക് ലഭ്യമായി. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷൻ, പുൽപ്പള്ളി ഐ.സി.ഡി.എസ് എന്നിവിടങ്ങളിൽ നടന്ന അദാലത്തിൽ കാനറ ബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങി ജില്ലയിലെ മുഴുവൻ ദേശസാത്കൃത ബാങ്കുകളും പങ്കെടുത്തു.