പനമരം: ഫയർ ആൻഡ് റസ്‌ക്യു സർവീസിൽ ഫയർ വുമൺ (ട്രെയിനി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമതാ പരീക്ഷ ജനുവരി 5, 6 തിയതികളിൽ രാവിലെ 6 മുതൽ പനമരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയിൽ രേഖ, യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.