കൽപ്പറ്റ: കോൺഗ്രസ് 138ാമത് ജന്മദിനമാഘോഷിക്കുമ്പോൾ 136 കോടി ജനതയുടെ മനസറിഞ്ഞ് രാജ്യത്തെ ചേർത്ത് നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് എം.കെ.രാഘവൻ എം.പി.
കോൺഗ്രസിന്റെ 138ാമത് ജന്മദിനാഘോഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ, വികസന കാഴ്ചപ്പാടുകളില്ലാതെ വർഗീയത മാത്രം പറഞ്ഞാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. ഇത് രാജ്യത്തെയും ജനങ്ങളെയും ശിഥിലമാക്കും. 200 വർഷക്കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടീഷുകാരുടെ കരാളഹസ്തങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചെടുക്കാൻ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ജീവൻമരണ പോരാട്ടങ്ങൾ നടത്തിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ്, യു.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ.വിശ്വനാഥൻ, എ.ഐ.സി.സി അംഗം പി.കെ.ജയലക്ഷ്മി, കെ.പി.സി.സി മെമ്പർ പി.പി.ആലി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഒ.വി.അപ്പച്ചൻ, എം.എ.ജോസഫ്, കെ.വി പോക്കർഹാജി, അഡ്വ. ടി.ജെ.ഐസക്, വി.എ.മജീദ്, ഡി.പി.രാജശേഖരൻ, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, പി.ശോഭനകുമാരി, ജി.വിജയമ്മ, പി.എം.സുധാകരൻ, ആർ.രാജേഷ്‌കുമാർ, ചിന്നമ്മ ജോസ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഗോകുൽദാസ് കോട്ടയിൽ, വി.എൻ.ശശീന്ദ്രൻ, സജീവൻ മടക്കിമല, കോമ്പി മമ്മുട്ടി, ആർ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.