കല്ലോടി: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ എടവക ഗ്രാമപഞ്ചായത്തിൽ നാട്ടറിവ് ഏകദിന എഴുത്ത് ശിൽപശാല സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ.വി.ഗോവിന്ദൻ നാട്ടറിവ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ബി.എം.സി മെമ്പറായ പി.ജെ മാനുവൽ എടവക ഗ്രാമപഞ്ചായത്തിലെ നാട്ടറിവ് റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.എ.വി.സന്തോഷ്‌കുമാർ, കണ്ണൂർ സർവകലാശാല സുവോളജി വിഭാഗം മേധാവി ആർ.എസ്.ഷംസുദ്ദീൻ, ജില്ലാ കോ ഓർഡിനേറ്റർ പി.ആർ ശ്രീരാജ്, മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ അനിൽകുമാർ, ഡോ.സി.വിമൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.