കൽപ്പറ്റ : നഗരത്തിൽ എച്ച്‌.ഐ.എം.യു.പി സ്‌കൂൾ പരിസരത്തു നിന്ന് പള്ളിത്താഴെ റോഡിലേക്കുള്ള ലിങ്ക് റോഡ് നിർമ്മാണം വഖഫ് ബോർഡിന്റെ അനുമതിയോടെ നടത്തണമെന്ന് പി.പി ഷൈജൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയാണ് പള്ളി കമ്മിറ്റിയിൽ നിന്ന് ഭൂമി നഗരസഭ ഏറ്റെടുത്തത്. രേഖകൾ കൈമാറിയ അന്നുതന്നെ തിടുക്കത്തിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. വഖഫ് ബോർഡിന്റെ അനുമതി തേടാത്ത സാഹചര്യത്തിലാണ് തങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. റോഡ് നിർമ്മാണത്തിന് എതിരല്ലെന്നും നിയമപരമായി റോഡ് നിർമ്മിക്കാൻ നഗരസഭ തയ്യാറാകണമെന്നും ഷൈജൽ ആവശ്യപ്പെട്ടു. ഷൈജൽ കൈപ്പങ്ങൽ, ഷെറിൻ തോണിയോട് എന്നിവരും പങ്കെടുത്തു.