പുൽപ്പള്ളി:പുൽപ്പള്ളി എസ്.എൻ ബാല വിഹാറിൽ നടത്തിയ 18-ാമത് വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 131പോയിന്റുമായി നടവയൽ ജി.ജി കളരിസംഘം ചാമ്പ്യൻമാരായി. 106 പോയിന്റുമായി പുൽപ്പള്ളി ജി.ജി കളരിസംഘം രണ്ടാം സ്ഥാനവും 48പോയിന്റുമായി അമ്പലവയൽ വീരപഴശ്ശി കളരിസംഘം മൂന്നാം സ്ഥാനവും നേടി.
200 ഓളം മത്സരാർത്ഥികൾ 12 കളരിസംഘങ്ങളിൽ നിന്ന് പങ്കെടുത്തു. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.പി. ജോസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. യു.പി.ജോസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി കെ.പ്രകാശൻ, പുൽപ്പള്ളി പഞ്ചായത്ത് അംഗങ്ങളായ ഉഷാദേവി, അനിൽ സി കുമാർ, സ്‌പോർട്സ് കൗൺസിൽ പ്രതിനിധി അയൂബ്, വി.ആർ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കെ.സി കുട്ടികൃഷ്ണൻ ഗുരുക്കൾ സ്വാഗതവും ടി.എം.ആസിഫ് ഗുരുക്കൾ നന്ദിയും പറഞ്ഞു. പുൽപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ കെ.വി ബെന്നി സമ്മാനം വിതരണം ചെയ്തു.