പുൽപ്പള്ളി:പുൽപ്പള്ളി സർവീസ് സഹ. ബാങ്കിന് മുന്നിൽ ജനകീയ സമര സമിതി നടത്തുന്ന സമരം 200 ദിവസം പിന്നിട്ടു. ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും നഷ്ടപ്പെട്ട തുക അവരിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ക്രമവിരുദ്ധമായി വായ്പകൾ അനുവദിച്ചതിലൂടെ കോടികളുടെ തട്ടിപ്പ് നടന്നിട്ടും സർക്കാർ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സമക്കാർ ആരോപിച്ചു. 8.34കോടി രൂപയാണ് അഴിമതി നടത്തിയതായി കണ്ടെത്തിയത്. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സർചാർജ്ജും ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ സർചാർജ്ജ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തുക തിരിച്ചുപിടിക്കാൻ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും സമര സമിതി ഭാരവാഹികൾ പറഞ്ഞു.