മാവേലിക്കര: മരിയൻ എൻജിനീയറിംഗ് കോളേജിൽ വച്ച് നടന്ന കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ഹാൻഡ് ബോൾ മെൻ ബിജു മരിയ ദാസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ കല്ലുമല മാവേലിക്കര മാർ ഇവാനിയോസ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിനോട് 31-30 എന്ന സ്കോറിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.