മാവേലിക്കര:അഗ്രി ഹോർട്ടികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 28-ാംമത് പുഷ്പഫല സസ്യ പ്രദർശനവും വിപണനവും 2 മുതൽ ആരംഭിക്കും. മേളയോട് അനുബന്ധിച്ച് വിവിധ കാർഷിക വിളകളുടെ പ്രദർശനം, സ്കൂൾ തലത്തിലുള്ള കാർഷിക ക്വിസ് മത്സരം, വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കർഷകശ്രീ അവാർഡ് വിതരണം മേളയിൽ വച്ച് നടക്കും. വ്യക്തിഗത കാർഷിക തോട്ടങ്ങൾ പരിപാലിക്കുന്ന കർഷകർക്കായി നിശ്ചയിച്ച വിവിധ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് സമ്മാനവിതരണവും നടത്തുന്നതാണെന്ന് മാവേലിക്കര മീഡിയാ സെൻററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. മേളയിൽ സ്റ്റാളുകൾ ആവശ്യമായവരും മറ്റു വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവരും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. 9447597484, 9447265139, 8282886464. ‌വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എ.ഡി.ജോൺ, സെക്രട്ടറി അഡ്വ.കെ.ജി.സുരേഷ് കുമാർ, ട്രഷറർ റോയി ജോർജ്, കെ.എം.മാത്തൻ, പരമേശ്വര പണിക്കർ എന്നിവർ പങ്കെടുത്തു.