ആലപ്പുഴ: നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി. www.navodaya.gov.in/cbseitms.rcil.gov.in/nvs എന്ന സൈറ്റുകളിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി നൽകിയ അപേക്ഷയിൽ തിരുത്തുകൾ വരുത്താൻ ഫെബ്രുവരി 16, 17 തിയതികളിൽ വെബ്‌സൈറ്റിൽ അവസരമുണ്ടാകും. ജെൻഡർ, കാറ്റഗറി, ഏരിയ, ഡിസെബിലിറ്റി, മീഡിയം ഓഫ് എക്‌സാമിനേഷൻ തുടങ്ങിയ വിഭാഗങ്ങളിലാണ് തിരുത്തൽ വരുത്താൻ സാധിക്കുക.