അങ്കമാലി: അങ്കമാലി സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബില്ലബോയ്സ് എഫ്.സി ബാംഗ്ലൂർ,​ സ്ട്രൈക്കേഴ്സ് കൊച്ചിനെ 2-1 തോൽപ്പിച്ചു.ബില്ലബോയ്സിനു വേണ്ടി പ്രവീൺ,സൽ വാൻ എന്നിവരും സ്ട്രൈക്കേഴ്സ് കൊച്ചിന് വേണ്ടി സായൂജും ഗോൾ നേടി. അണ്ടർ 17 മത്സരത്തിൽ സെവൻസ് ആരോസ് നായരമ്പലവും നൈറ്റ് ജൂനിയേഴ്സ് ആലുവയും സമനില പാലിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ നൈറ്റ് ജൂനിയേഴ്സ് ആലുവ വിജയികളായി. അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി ഒ.ഒ ഡോ. സുഹൈബ്, കരയാംപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ എന്നിവർ മുഖ്യാതിഥികളായി. ഇന്ന് മുഹമ്മദൻസ് ഗോവ ബേസിക് പെരുമ്പാവൂരിനെ നേരിടും.