
ടസ്കാനിയ: ഇല്ലാത്ത രോഗത്തിന്റെ പേരിൽ ശസ്ത്രക്രിയ നടത്തി രോഗിയുടെ ലിംഗം മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടറിനെതിരെ അന്വേഷണം. ഇറ്റലിയിലെ ടസ്കാനിയയിലെ ആശുപത്രിയിൽ 2018-ൽ നടന്ന സംഭവത്തിലാണ് രോഗി നിയമപരമായി നടപടി സ്വീകരിക്കുന്നത്. സാൻ ഡൊണോറ്റോ ആശുപത്രിയിൽ ചികിത്സയിലിരുന്ന അറുപത് കടന്ന രോഗിയ്ക്കായിരുന്നു ദുർ വിധിയുണ്ടായത്. സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തായതിന് പിന്നാലെയാണ് ഇയാൾ സർജനിൽ നിന്നും നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത്.
ലിംഗത്തിൽ ട്യൂമറാണെന്ന ഡോക്ടറുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചത്. എന്നാൽ ശസ്ത്രക്രിയ വഴി ലിംഗം മുറിച്ചുമാറ്റിയതിന് ശേഷം നടന്ന പരിശോധനയിലാണ് ട്യൂമർ ഇല്ലെന്ന് തെളിഞ്ഞത്. ലൈംഗിക രോഗങ്ങളുടെ ഗണത്തിൽപ്പെടുന്ന സിഫിലിസ് എന്ന രോഗവുമായി എത്തിയ ആൾക്കായിരുന്നു ട്യൂമർ എന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ സർജറി നടത്തിയത്. റിപ്പോർട്ട് പ്രകാരമുള്ള സിഫിലിസ് എന്ന രോഗത്തിന് മരുന്നുകൾ കൊണ്ട് തന്നെയാണ് സാധാരണ ചികിത്സ നടത്താറുള്ളത്. ഈ സ്ഥാനത്താണ് വയോധികനായ രോഗിയുടെ ലിംഗം നീക്കം ചെയ്തത്.