
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിൽ നിന്ന് 2023 - 24 വർഷത്തേക്കുള്ള ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. kslc.kerala.gov.in എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി നൽകണം. 2023 മാർച്ച് 31 വരെ അഫിലിയേഷൻ ലഭിച്ച രജിസ്റ്റർ നമ്പർ 9385 വരെയുള്ള ഗ്രന്ഥശാലകൾക്ക് അപേക്ഷിക്കാം. അവസാനതീയതി 30. മുൻ വർഷം ഗ്രാന്റ് അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി അഫിലിയേഷൻ ലഭിച്ചവർക്കും അപേക്ഷിക്കാം. 2022-23 വർഷത്തെ ഗ്രാന്റ് വിനിയോഗവും ഒന്നാം ഗഡു ലൈബ്രേറിയൻ അലവൻസിന്റെ വിനിയോഗവും ഗ്രാന്റ് അപേക്ഷയിൽ കാണിക്കണം.