കോലഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മഴുവന്നൂർ പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മംഗലത്തുനട പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷയായി. സെക്രട്ടറി കെ.പി. വിനോദ് കുമാർ, എം.പി. വർഗീസ്, വി. ജോയിക്കുട്ടി, കെ.കെ. ജയേഷ്, എം.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു.