ആലപ്പുഴ: സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സ്‌കൂൾ പാചകത്തൊഴിലാളി സംയുക്ത സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു. നിലവിൽ പി.ടി.എയുടെ മറവിൽ മറ്റ് ജോലികൾകൂടി ചെയ്യേണ്ട സാഹചര്യമാണ്. പാചകത്തിന് പുറമേ ബാത്ത്റൂം, സ്‌കൂൾപരിസരം വൃത്തിയാക്കൽ തുടങ്ങിയ ജോലിക്ക് കൂലി നൽകാറില്ല. ഉ അധികാരികൾ പരാതി കേർക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല. നാലുമാസത്തെ വേതനത്തിൽ നിന്ന് ആയിരവും രണ്ടായിരവും രൂപ പിടിക്കുന്നുണ്ട്. ഇതിനൊപ്പം വർഷത്തിൽ രണ്ടുപ്രാവശ്യം സ്വന്തം പണംമുടക്കി ഹെൽത്ത് കാർഡും എടുക്കണം. വാർത്തസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് സി.ടി.രാധ, ജനറൽസെക്രട്ടറി കെ.എൻ.കൃഷ്ണകുമാർ, പ്രീത എന്നിവർ പങ്കെടുത്തു.