ആലപ്പുഴ: നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ കൺവെൻഷൻ നാളെ രാവിലെ 11ന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻട്രൽ ഹാളിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന സമ്മേളനം ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ലാപ്ടോപ് വിതരണോദ്ഘാടനം ദേശീയ കോ- ഓഡിനേറ്റർ കെ.എൻ.അനന്തുകൃഷ്ണൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ലസെക്രട്ടറി ശിവജി ചാരങ്കാട്ട്, ശാന്തി രാജ് എന്നിവർ പങ്കെടുത്തു.