photo

ആലപ്പുഴ: രാജ്യങ്ങൾ ജനാധിപത്യത്തിലെക്ക് മാറിയതുപോലെ കുടുംബങ്ങളിലും പരസ്പരം കാര്യങ്ങൾ സംസാരിച്ച് എല്ലാവർക്കും പങ്കാളിത്തമുണ്ടാകുന്ന തരത്തിൽ തീരുമാനങ്ങളെടുക്കുവാൻ കഴിയണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ല ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എൽ.ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ടി.എസ്.താഹ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.