sdfres

മുഹമ്മ: മുഹമ്മ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റിയുടെയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എൻ.നാസർ അദ്ധ്യക്ഷനായി. മഹല്ല് സെക്രട്ടറി കെ.നാസർ സ്വാഗതം പറഞ്ഞു. ഡോ. സിറാബുദ്ദീൻ, മഹല്ല് ഖത്തീബ് ഹാഷിം റഹ്മാനി,പഞ്ചായത്ത്‌ മെമ്പർമാരായ സി.ഡി.വിശ്വനാഥൻ, കെ.എസ്.ദാമോദരൻ എന്നിവർ സംസാരിച്ചു.