ssdaw

പൂച്ചാക്കൽ: പാണാവള്ളി , തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലുള്ള വിരമിച്ച എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പള്ളിപ്പുറത്ത് നിർമ്മിച്ച ഓഫീസിന്റേയും മീറ്റിംഗ് ഹാളിന്റേയും ഉദ്ഘാടനം പ്രസിഡന്റ് ജോർജ് പി.ചെറിയാൻ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ ചാപ്റ്റർ സമിതി അംഗം റിട്ട.വിംഗ് കമാൻഡർ പരമേശ്വരൻ,നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.ടി.ജോസഫ് ,വൈസ് ചെയർമാൻ ബെെജു അറുകുഴി, സെക്രട്ടറി രമേശ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.