കുട്ടനാട് : കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന കാമ്പയിന്റെ ഭാഗമായി 4ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 'എ.സി കനാലും നീരൊഴുക്കും' എന്ന വിഷയത്തിൽ ചർച്ച നടക്കും.
തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുട്ടനാട് മേഖല പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തും
സി.കെ.സദാശിവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി.കെ.വേണുഗോപാൽ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ എം.വി.പ്രിയ, ബിനു ഐസക് രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി.പ്രസാദ്, മിനി മന്മഥൻനായർ, ടി.ജി.ജലജകുമാരി, ആർ.രാജേന്ദ്രകുമാർ, ബിന്ദു ശ്രീകുമാർ , കെ.സുരമ്യ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത് , ജില്ലാപഞ്ചായത്തംഗം ഗീത ബാബു തുടങ്ങിയവർ പങ്കെടുക്കും.