tur

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫീനിക്സ് - 2023 എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു. നടനും സംവിധായകനുമായ ഛോട്ടാ വിപിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ.ജീവൻ , ജയപ്രതാപൻ , വി.കെ.സാബു , എ.യു.അനീഷ് , സക്കീർ ഹുസൈൻ, ആശാറാണി, ലാൽബി, സുനിൽ രാജ് , അരുൺകുമാർ എന്നിവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.