
അമ്പലപ്പുഴ : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ബോർഡ്, എസ്.ഡി.വി കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയായി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് പ്രമോദ് മുരളി മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവ.ടി.ഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.വി.ജി. അനുപമ ബോധവത്ക്കരണ ക്ലാസെടുത്തു.