അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ജാഗ്രത സമിതി 15 ന് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ നവ കേരള സദസിൽ നിവേദനം നൽകും. ജനകീയ ജാഗ്രത സമിതി യോഗത്തിൽ അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. കെ.ആർ. തങ്കജി റിപ്പോർട്ട് അവതരിപ്പിച്ചു. ഹംസ എ.കുഴുവേലി, അജിത് കൃപാലയം, അനിൽ വെള്ളൂർ, പി.ജി.സജിമോൻ, അഷറഫ്, അബ്ദുൽ ജബ്ബാർ പനച്ചുവട്, ഡി.എസ്. സദറുദ്ദീൻ , മുനീർ മുസ്ലിയാർ അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.