
ആലപ്പുഴ:കരിമണൽ ഖനനം വേണ്ട, തീരം സംരക്ഷിക്കുക, കരിമണൽ അഴിമതിയെപ്പറ്റി സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് .യു. സി .ഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടറി എസ്. സീതി ലാലിന്റെ നേതൃത്വത്തിൽ തീരദേശ വാഹന ജാഥ നടത്തി. പുന്നപ്ര വിയാനി പള്ളി ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ജാഥയുടെ ആദ്യ ദിവസത്തെ പര്യടനം തൃക്കുന്നപ്പുഴയിൽ സമാപിച്ചു. ജില്ലാനേതാക്കളായ കെ.ആർ.ശശി, ടി.മുരളി, ആർ.അർജുനൻ ,ബി.ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലത്തെ പര്യടനം തൃക്കുന്നപ്പുഴയിൽ നിന്ന് ആരംഭിച്ചു,..