photo

ചേർത്തല:കെ.വി.എം സൂപ്പർ സ്‌പെഷ്യാലി​റ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സെമിനാർ,ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ആശുപത്രി കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.ശ്രീപ്രിയ എയ്ഡ്സ് ദിന സന്ദേശം നൽകി.കെ.വി.എം കോളേജ് ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ബോധവത്കരണ കലാ പരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് പി.ആർ അസി. മാനേജർ ആശാലത,പി.ആർ.ഒ സാജൻ,ഗോകുൽ,കാർത്തിക എന്നിവർ നേതൃത്വം നൽകി.