t54

ഹരിപ്പാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗത്തിലെ നൃത്തയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് താരമായിരിക്കുകയാണ് മണ്ണാറശാല യു. പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി. എസ്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ എ ഗ്രേഡും നേടി ഗായത്രി. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മൈത്രി നിവാസിൽ സുനിൽകുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകളായ ഗായത്രി മൂന്നാം ക്ലാസ് മുതൽ ആർ.എൽ.വി അഖിൽ കൃഷ്ണ എന്ന നൃത്ത അദ്ധ്യാപകന്റെ കീഴിൽ പരിശീലനം നടത്തിവരുന്നു. മണ്ണാറശാല യു.പി സ്കൂൾ വിദ്യാർത്ഥികളായ കാളിദാസ്, ആദിത്യൻ എന്നിവരാണ് സഹോദരങ്ങൾ.

..

അപ്പീലുമായി എത്തി കിരീടം ചൂടി അനാമിക

ഹരിപ്പാട്: റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചുപ്പുടിയിൽ അപ്പീലുമായി മത്സരിച്ച മണ്ണാറശാല യു.പി സ്കൂളിലെ അനാമിക.ബി ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹരിപ്പാട് താമല്ലാക്കൽ പാവിട്ടേരിൽ വീട്ടിൽ ജയജിത്ത്-ബബിത ബാബു ദമ്പതികളുടെ മകളായ അനാമിക രണ്ടര വയസ് മുതൽ ആർ. എൽ. വി. അഖിൽ കൃഷ്ണയുടെ കീഴിൽ നൃത്തം അഭ്യസിച്ചുവരുന്നു. കഴിഞ്ഞവർഷത്തെ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ അനാമിക എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിരുന്നു. മണ്ണാറശാല യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അനുരാഗ് ജിത്ത് സഹോദരനാണ്.