
അമ്പലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐയിലെ റെഡ് റിബൺ ക്ലബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജിമോൻ തോമസ് അദ്ധ്യക്ഷനായി. തുടർന്ന് എയ്ഡ്സ് ദിന റാലിയും മനുഷ്യച്ചങ്ങലയും നടത്തി.തോട്ടപ്പള്ളി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി, വി.കെ.മധുസൂദനൻ നായർ, ബീമാബീവി, ലിറ്റി സാം എന്നിവർ ബോധവത്ക്കരണ ക്ലാസ നയിച്ചു. എ.ആർ.സീമ, വി.എസ്.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.