bhoi

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സംവിധായകൻ ഛോട്ടാ വിപിൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം എ.എം.ആരിഫ് എം.പി. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ ജയറാം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അംബിക ശശിധരൻ. പഞ്ചായത്ത് അംഗങ്ങളായ രതി നാരായണൻ , ഷിബു , വിജയമ്മ ലാലു, രജിമോൻ, കവിത സജീവൻ, സിന്ധു ഷൈബു, ആശ സുരേഷ്, സെക്രട്ടറി കെ.സാബു , ഐ.സി.ഡി.എസ് സൂപ്പർ വൈസർ സ്വപ്ന കരുണാകരൻ. എന്നിവർ സംസാരിച്ചു