mannarashala

ഹരിപ്പാട്: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു.പി വിഭാഗം സംസ്കൃതത്തിൽ പന്ത്രണ്ടാം തവണയും മണ്ണാറശാല യുപി സ്കൂൾ കിരീടം ചൂടി. പങ്കെടുത്ത 13 ഇനങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനങ്ങളും നാല് രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. സ്കൂളിലെ സംസ്കൃത അദ്ധ്യാപികയായ ഇ.ആർ.വിദ്യയുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനത്തോടെയാണ് കുട്ടികൾ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. സ്കൂളിന് മികച്ച വിജയം സമ്മാനിച്ച കുട്ടികളെയും അദ്ധ്യാപികയെയും സ്കൂൾ മാനേജർ എം.കെ.പരമേശ്വരൻ നമ്പൂതിരി, പ്രഥമാദ്ധ്യാപിക കെ.എസ്. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് തുടങ്ങിയവർ അനുമോദിച്ചു.