ആലപ്പുഴ: കുടുംബശ്രീയുടെ പ്രീമിയം കഫെ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ ഏഴിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9846071386. വെബ്‌സൈറ്റ്: www.kudumbashree.org.