
ആലപ്പുഴ: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷനും കുടുംബ സംഗമവും ഇന്ന് പറവൂർ ഇ.എം.എസ് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എസ്.ദേവരാജ്, സെക്രട്ടറി ശശി സ്റ്റീൽ ലാന്റ്, ജെ.ജ്യോതി, രതീഷ് ബാബു എന്നിവർ പങ്കെടുത്തു.