
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ എയ്ഡ്സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ എയ്ഡ്സ് ബോധവൽക്കരണ നൃത്തം, മൈം ,റാലി ,റോഡ് ഷോ എന്നിവ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ് അംഗമായ റിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ എ. അമ്പിളി റഡ്റിബൺ ഹെഡ്ബോയിക്ക് നൽകി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഹിഷാ സ്വാഗതവും ഹെഡ്ഗേൾ നന്ദിയും പറഞ്ഞു.