ചേർത്തല : കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കായിക അവബോധം കായിക സംസ്‌കാരം എന്നിവ വളർത്തുക, ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക, അതിൽ നിന്ന് നല്ല കായിക താരങ്ങളെ കണ്ടെത്തി വ്യക്തമായ പരിശീലനം നൽകി സംസ്ഥാന, ദേശീയ, അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലോക അത്‌ലറ്റിക്സിന്റെ മാർഗനിർദ്ദേശത്തിൽ സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ നടപ്പിലാക്കുന്ന കിഡ്സ്അത്‌ല
റ്റിക്സ് പദ്ധതി വിപുലപ്പെടുത്താൻ ആലപ്പുഴ ജില്ലാഅത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാ തലത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ജനറൽ,സി.ബി.എസ്.സി,ഐ.സി.എസ്.സി തുടങ്ങി മുഴുവൻ സ്‌കൂളുകളിലെയും യു.കെ. ജി മുതൽ യു.പി ക്ലാസ് വരെയുള്ള (നാല് മുതൽ 12 വയസ് വരെ ) കുട്ടികൾക്കായാണ് പദ്ധതി. 9ന് മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിൽ രാവിലെ 9ന് ആണ് ശില്പശാല. ഫോൺ: 9946745960.