
മാന്നാർ: ഡിസംബർ 16ന് ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസിനു മുന്നോടിയായി ചെങ്ങന്നൂർ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന സെമിനാറുകൾക്ക് പാണ്ടനാട് തുടക്കമായി. പാണ്ടനാട് എസ്.വി.എച്ച് സ്കൂൾ അങ്കണത്തിൽ "പുതിയകാലത്തെ ടൂറിസം വികസനം ചെങ്ങന്നൂരിന്റെ സാധ്യതകൾ " എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ആർക്കിടെക്ട് ഡോ.ബെന്നി കുര്യാക്കാേസ് ഉദ്ഘാടനം ചെയ്തു. പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജെയിൻ ജിനു അദ്ധ്യക്ഷയായി. തിരുവനന്തപുരം കിറ്റ്സ് ഡയറക്ടർ ഡോ.എം.ആർ ദിലീപ് മോഡറേറ്ററായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ, ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ പ്രിയദർശൻ, ഗുരു ചെങ്ങന്നൂർ സ്മാരകസമിതി വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, ഷൈൻ കടുവെട്ടൂർ, ടി.ടി.എം വർഗീസ്, മാന്നാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി, ഏ.ആർ സ്മാരകസമിതി മുൻ ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.എം.ശശികുമാർ, ജെബിൻ പി.വർഗീസ്, ജി.വിവേക് എന്നിവർ സംസാരിച്ചു. ബുധനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പലത മധു സ്വാഗതവും പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.മനോജ് കുമാർ നന്ദിയും പറഞ്ഞു.
3ന് ആലാ പെണ്ണുക്കര ഗവ.യുപി സ്‌കൂളിൽ നിസ്സാമുദ്ദീനും 4ന് ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂളിൽ മുൻ കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും, 5ന് മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ ഗോപിനാഥ് മുതുകാടും 6ന് പുലിയൂർ കമ്യൂണിറ്റി ഹാളിൽ ടി.എം.തോമസ് ഐസക്കും 8ന് വെൺമണി മാർത്തോമാ പാരിഷ് ഹാളിൽ ഡോ.പുനലൂർ സോമരാജനും 9ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ സന്തോഷ് ജോർജ് കുളങ്ങരയും 10ന് ബുധനൂർ പഞ്ചായത്ത് ഓഫീസിനു സമീപം പ്രമോദ് നാരായണൻ എം.എൽ.എയും 11ന് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഓഡിറ്റോറിയത്തിൽ ഹരികിഷോറും 12ന് ചെറിയനാട് ഇമ്മാനുവേൽ ചർച്ച് ഓഡിറ്റോറിയത്തിൽ കെ ജയകുമാറും സെമിനാറുകൾ ഉദ്‌ഘാടനം ചെയ്യും.