tur

തുറവൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ, സംസ്കൃതം വിഭാഗങ്ങളിൽ തുറവൂർ ടി.ഡി.എച്ച് .എസ് ചാമ്പ്യന്മാരായി. എച്ച്. എസ് ജനറൽ വിഭാഗത്തിൽ 138 സ്കൂളുകളാണ് പങ്കെടുത്തത്. 20 ഇനങ്ങളിൽ പങ്കെടുത്ത ടി ഡി .എച്ച് എസ് 15 എ ഗ്രേഡും 5 ബി.ഗ്രേഡും നേടിക്കൊണ്ടാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ജനറൽ വിഭാഗത്തിൽ 84 പോയിന്റും സംസ്കൃത വിഭാഗത്തിൽ 80 പോയിന്റും നേടിയാണ് സ്കൂൾ അപൂർവ നേട്ടം സ്വന്തമാക്കിയത് .പഠന പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന സ്കൂൾ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം നേടിയിരുന്നു. ഹെഡ്മാസ്റ്റർ സി.പി. സോഫായ് , അദ്ധ്യാപികമാരായ സീതാലക്ഷ്മി, ഫൗസിയ, രവിത, സന്ധ്യ എൻ.പൈ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് നേട്ടം കൈവരിക്കാൻ സ്കൂളിന് സഹായകമായത്.