a

മാവേലിക്കര: നഗരത്തിലെ പ്രകൃതി ചൂഷണം, മാലിന്യ പ്രശ്നങ്ങൾ, നായ ശല്യം തുടങ്ങി മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം വേറിട്ട കാഴ്ചയായി. പ്രദർശനം കാണുവാനായി നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നത്. സ്കൂൾ കുട്ടികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നടന്ന പ്രദർശനം നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മേഖല പ്രസിഡന്റ് യു.ആർ.മനു അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, എ.കെ.പി.എ ജില്ലാ പ്രസിഡന്റ് എസ്.മോഹനൻ പിള്ള, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സുഭാഷ് കിണറുവിള, മേഖല സെക്രട്ടറി ഹേമദാസ് ഡോൺ, സുരേഷ് ചിത്രമാലിക, കൊച്ചുകുഞ്ഞ്.കെ.ചാക്കോ, ഗിരീഷ് ഓറഞ്ച്, സിബു നൊസ്റ്റാൾജിയ, ബിനു വൈഗ, വിനോദ് അപ്സര, ശശിധരൻ ഗീത് എന്നിവർ സംസാരിച്ചു.