മാന്നാർ : ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഇന്ന് ഉച്ചക്ക് ഒന്നിന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി സജിചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കളക്ടർ ജോൺ വി.സാമുവൽ പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. നടൻ കുഞ്ചാക്കോ ബോബൻ സമ്മാന വിതരണം നടത്തും. കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം, പായിപ്പാട്, വീയപുരം, നിരണം, സെൻ്റ് പയസ്, കാട്ടിതെക്കെതിൽ, ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ആറൻമുള പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ അണിചേരും.