
പൂച്ചാക്കൽ: ഇത്തവണ ക്രിസ്തുമസിന് പള്ളിപ്പുറം കേളമംഗലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ, വടക്കുംകര ശ്രീ ഭദ്ര വിലാസം ക്ഷേത്രത്തിൽ നിന്ന് സമർപ്പിച്ച നക്ഷത്രവിളക്ക് തെളിയും. ഇന്നലെ നക്ഷത്രവിളക്കും, പുൽക്കൂടും, അലങ്കാര സാമഗ്രികളും കേക്കും ദേവസ്വം പ്രസിഡന്റ് കെ.ബി ബിനീഷ്, സെക്രട്ടറി കെ.കെ. ഉത്തമൻ എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് പള്ളിവികാരി ഫാദർ തോമസ് വൈക്കത്തുപറമ്പിലിന് കൈമാറി. ഷാജി ജേക്കബ്ബ്, വി.വി. സ്റ്റീഫൻ, എബ്രഹാം മാത്യു, പി.ജെ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.