മുഹമ്മ : പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പള്ളിക്കുന്നപ്പന് ഒരുപിടി മണ്ണ് എന്ന സംരംഭക സമർപ്പണ ചടങ്ങ് ഇന്ന് രാവിലെ 10.30 ന് ദേവസ്വം പ്രസിഡന്റ് വി.എൻ.മനോഹരന്റെ അദ്ധ്യക്ഷതയിൽ നടക്കും. അജേഷ് ഭവനം ആനന്ദവല്ലി പത്മസേനൻ ഭദ്രദീപം തെളിക്കും. വികസന സമിതി ചെയർമാൻ അനിൽകുമാർ ജിത്തൂസ് ഒരു പിടി മണ്ണ് സമർപ്പിക്കും. വാരനാട് ജയതുളസീധരൻ തന്ത്രി, എസ്.ടി.റെജി, എം.ചന്ദ്ര, അനോഘലാൽ അമൃതവിഹാർ എന്നിവർ സംസാരിക്കും. ദേവസ്വം സെക്രട്ടറി ഇൻചാർജ് കെ.പി.അശോകൻ സ്വാഗതവും വികസന സമിതി അംഗം പി.ഉഗ്രനാഥ് നന്ദിയും പറയും.