photo

ചേർത്തല:ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ചേർത്തല ടൗണിൽ സാന്ത്വനം എന്ന പേരിൽ സ്വാപ്പ് ഷോപ്പ് ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എ.അജി,പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ,ഹരികൃഷ്ണൻ,പ്രിൻസിപ്പൽ ഹരികുമാർ,സീനിയർ അദ്ധ്യാപകൻ കെ.പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആർ. ലിനിമോൾ സ്വാഗതവും വോളണ്ടിയർ ലീഡർ ആർ.വിസ്മയ നന്ദിയും പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും ഷോപ്പ് പ്രവർത്തിക്കും.