തുറവൂർ: തുറവൂർ പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമിദർശനം 5 ന് പുലർച്ചേ 4.30 മുതൽ നടക്കും. അഷ്ടമിയോടനുബന്ധിച്ച് മഹാഭിഷേകം, അഷ്ടപദി കച്ചേരി,നിറമാല, ദീപാലങ്കാരം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് ക്ഷേത്രംമേൽശാന്തി എ.എ.രാമചന്ദ്രൻ എമ്പ്രാൻ മുഖ്യ കാർമ്മികനാകും.