
ആലപ്പുഴ: കേരളോത്സവം ജില്ലാ മത്സരത്തിൽ കായിക ഇനങ്ങളിലെ ഒന്നാം സ്ഥാനത്തിനുള്ള എവറോളിംഗ് പുരസ്‌കാരം ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയിൽ നിന്ന് ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ട്രോഫി ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ആർ.വിനിത, എ.എസ് .കവിത, കൗൺസിലർമാരായ ബി.നസീർ, ജ്യോതി പ്രകാശ്, മോനിഷ ശ്യാം, ഗോപിക വിജയപ്രസാദ്, ലിന്റ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.