
ആലപ്പുഴ: തീരപ്രദേശത്തെ സുനാമി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനും വാസയോഗ്യമാക്കുന്നതിനും വേണ്ടിയുള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. മത്സ്യമേഖലയോടുള്ള സർക്കാരിന്റെ സമീപനങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരയിളക്കം പദയാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഇ.എസ്.ഐ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷുക്കൂർ.